baburaj

കൊച്ചി: വനിതാകൂട്ടായ്‌മയായ വിമെൻ ഇൻ സിനിമാ കളക്‌ടീവിനെതിരെ (ഡബ്ല്യു.സി.സി) നടൻ ബാബുരാജ് രംഗത്ത്. അവർ തനിക്കെതിരെ ഉന്നയിച്ച ആരോപണമൊന്നും ശരിയല്ല. 'പാർവതി തെറ്റിദ്ധാരണകാരണമാണ് അങ്ങനെയൊക്കെ പറഞ്ഞത്. ആക്രമിക്കപ്പെട്ട കുട്ടിയെ ഞങ്ങളിൽ നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം' -ഡബ്ല്യു.സി.സിക്കെതിരെ ബാബുരാജ് തുറന്നടിച്ചു.

'ലാലേട്ടൻ ഇവരെ നടിമാർ എന്ന് വിളിച്ചതിൽ എന്താണ് തെറ്റ്. നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ പിന്നെ എങ്ങനെയാണ് വിളിക്കേണ്ടത്. അമ്മയുടെ പ്രസിഡന്റാണെന്ന് കരുതി മോഹൻലാലിനെതിരെ എന്തും വിളിച്ച് പറയാമെന്നാണോ. ആ കുട്ടി പറഞ്ഞതൊക്കെ ഞങ്ങളുടെ കൈയിലുമുണ്ട്. അതൊക്കെ പരസ്യപ്പെടുത്തി ക്രെഡിറ്റഡിക്കാൻ ഞങ്ങൾ തയ്യാറല്ല. ഇതൊക്കെ മറ്റെന്തിനോ വേണ്ടിയാണ്. അല്ലാതെ ആക്രമിക്കപ്പെട്ടവൾക്ക് വേണ്ടിയൊന്നുമല്ല' -ബാബുരാജ് പറഞ്ഞു.