ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 367ന് പുറത്ത്. വിൻഡീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 311 റൺസ് പിന്തുടർന്ന ഇന്ത്യയെ തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വിൻഡീസ് ക്യാപ്ടൻ ജേസൺ ഹോൾഡറാണ് പിടിച്ചു കെട്ടിയത്. രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒടുവിൽ റിപ്പോർട്ട് കിട്ടുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട്. ഓപ്പണർമാരായ ക്രെയ്ഗ് ബ്രത്‌വെയ്‌റ്റ് (പൂജ്യം), കീറൻ പവൽ (പൂജ്യം), ഹെറ്റ്‌മെയർ (17), ഹോപ്പ് (28) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ് രണ്ടും അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. അവസാന വിക്കറ്റിൽ അശ്വിൻ ഷാർദുൽ താക്കൂർ സഖ്യം 28 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ലീഡ് ഇന്ത്യയുടെ ലീഡ് 50 റൺസ് കടത്തിയത്. അശ്വിൻ 35 റൺസെടുത്ത് പുറത്തായി. പരിക്കിനെ തുടർന്ന് ബൗൾ ചെയ്യാതിരുന്ന ഷാർദുൽ താക്കൂർ ബാറ്റിംഗിനിറങ്ങി നാല് റൺസുമായി പുറത്താകാതെ നിന്നു.