ന്യൂഡൽഹി: പാൻക്രിയാസ് സംബന്ധിച്ച അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ടോടെ അദ്ദേഹം ഗോവയിൽ മടങ്ങിയെത്തിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സെപ്തംബർ 15നാണ് പരീക്കറെ എയിംസിൽ പ്രവേശിപ്പിച്ചത്. പരീക്കറിന് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയുന്ന നിലയാണെന്നും അതിനാലാണ് ഡിസ്ചാർജ് ചെയ്തതെന്നും എയിംസിലെ ഡോക്ടർമാർ പറഞ്ഞു. ഗോവയിലെത്തിയാലും അദ്ദേഹത്തിന് പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. പനാജിയിലെ സ്വകാര്യ വസതിയിലാകും അദ്ദേഹം താമസിക്കുക.
സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുമായി പരീക്കർ ചർച്ചകൾ നടത്തിയിരുന്നു.
ഫെബ്രുവരി മുതൽ രോഗബാധിതനായ പരീക്കർ ഗോവയിലും മുംബയിലും പിന്നീട് യു.എസിലും വിദഗ്ദ്ധ ചികിത്സ തേടിയിരുന്നു.