ബോളിവുഡിൽ ഇത് പുതുതലമുറകളുടെ അരങ്ങേറ്റക്കാലമാണ്. ജാൻവി കപൂറും, സാറാ അലിഖാനും, ഇഷാൻ ഖട്ടാറുമൊക്കെ പാരമ്പര്യത്തിന്റെ തേരേറി ബി ടൗണിലേക്ക് ചുവടുവച്ചു കഴിഞ്ഞു. അക്കൂട്ടത്തിൽ ഇതാ പുതിയൊരു താരോദയം കൂടി. ദിഷാനി ചക്രബർത്തി. ബോളിവുഡ് താരം മിഥുൻ ചക്രബർത്തിയുടെ വളർത്തുമകളാണ് ദിഷാനി.
വർഷങ്ങൾക്ക് മുമ്പ് ചവറ്റുകുട്ടയിൽ നിന്നാണ് മിഥുന് ദിഷാനിയെ കിട്ടിയത്. ഒരു കുട്ടിയെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന പത്രവാർത്ത കണ്ടാണ് മിഥുൻ ചക്രബർത്തി അധികൃതരെ ബന്ധപ്പെട്ടത്. തുടർന്നാണ് മിഥുൻ കുട്ടിയെ ദത്തെടുത്തത്. ഭാര്യ യോഗിത ബാലിയും പൂർണ പിന്തുണയുമായി മിഥുനൊപ്പമുണ്ടായിരുന്നു.
ഈയടുത്താണ് തനിക്ക് ബോളിവുഡിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ദിഷാനി വെളിപ്പെടുത്തിയത്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ഒരു സൂപ്പർ സ്‌റ്റാർ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുമെന്നും സൂചനയുണ്ട്. ദിഷാനിയെ കൂടാതെ മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ട് മിഥുന്. മഹാക്ഷയ്, നമഷി, ഉഷ്‌മയ് എന്നിവരാണ് മറ്റുളളവർ.