തന്റെ സിനിമകളിൽ ഇനിമുതൽ സ്ത്രീകൾക്ക് നേരെയുള്ള എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങൾക്കും പരാതിപരിഹാര കമ്മിറ്റി ഉണ്ടാകുമെന്ന് സംവിധായകൻ ആഷിക് അബു. സ്ത്രീകൾക്കുള്ള എല്ലാ പരാതികളും ഇന്റേണൽ കംപ്ളയിന്റ് കമ്മിറ്റി എന്ന പരാതി പരിഹാര സെല്ലിൽ റിപ്പോർട്ട് ചെയ്യാമെന്ന് ആഷിക് അബു.ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിമെൻ ഇൻ സിനിമാ കളക്‌ടീവ് അംഗങ്ങൾ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ചലച്ചിത്ര സംഘടനയായ 'അമ്മ'യ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഡബ്ല്യു.സി.സി ഉന്നയിച്ചത്.