togadia

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ രണ്ട് ദിവസത്തിനകം ഒാർഡിനൻസ് കൊണ്ടുവന്നില്ലെങ്കിൽ അന്തർദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ 18ന് സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. 17ന് അർദ്ധരാത്രി മുതൽ 18ന് അർദ്ധരാത്രി വരെയാണ് ഹർത്താൽ. ശബരിമല സംരക്ഷണ സമിതി നടത്തിയ ശബരിമലരക്ഷാ യാത്രയുടെ സമാപനപരിപാടിയിലാണ് തൊഗാഡിയ ഹർത്താൽ പ്രഖ്യാപനം നടത്തിയത്.