ലഖ്നൗ: അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019 ജനുവരി മുതൽ മാർച്ച് വരെ നടക്കുന്ന കുംഭമേളയുടെ പശ്ചാത്തലത്തിലാണ് പേരുമാറ്റം.
കുംഭമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഖാഡാ പരിഷത്തിന്റെ നിർദ്ദേശപ്രകാരമാണ് പേരുമാറ്റം. ഗവർണർ റാം നായിക്കും അനുമതി നൽകിയിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ പ്രമേയം പാസാക്കുമെന്ന് യോഗി പറഞ്ഞു. കുംഭമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും യോഗി കൂട്ടിച്ചേർത്തു.