1. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ സമവായം കാണാനുള്ള ദേവസ്വം ബോർഡ് നിലപാടിന് തിരിച്ചടി. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം. സുപ്രീംകോടതി വിധി നടപ്പാക്കാനള്ള ചർച്ച ആണെങ്കിൽ പങ്കെടുക്കില്ല. മണ്ഡലമകരവിളക്ക് ഒരുക്കത്തെ കുറിച്ചുള്ള ചർച്ച എങ്കിൽ പരിഗണിക്കും എന്നും പ്രതിനിധികൾ. അതേസമയം, ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കും എന്ന് കണ്ഠരര് രാജീവര്. നിലപാടുകളിൽ മാറ്റമില്ലെന്നും പ്രതികരണം.
2. സ്ത്രീ പ്രവേശന വിഷയത്തിൽ സമവായം തേടി വീണ്ടും ദേവസ്വം ബോർഡ് രംഗത്ത് എത്തിയത് ശബരിമലയിൽ തുലാമാസ പൂജകൾക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അയപ്പ സേവാ സംഘവുമായി തലസ്ഥാനത്ത് ചർച്ച നടത്തുന്നത് മറ്റന്നാൾ. പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. അചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ ബോർഡ് ശ്രമിക്കില്ല എന്നും, മുൻവിധിയോടെ അല്ല ചർച്ച എന്നും പ്രസിഡന്റ് എ. പദ്മകുമാർ
3. അതേസമയം, സുപ്രീം കോടതി വിധി സംബന്ധിച്ച് വിവാദം മുറുകവേ, സ്ത്രീൾക്കായി പ്രത്യേക സൗകര്യം ഒരുക്കാതെ ദേവസ്വം ബോർഡ്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി മാത്രം സംവിധാനങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ. പമ്പ തകർന്നതിനാൽ അവിടെ സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവ് നിർമ്മിക്കാൻ കഴിയാത്ത സ്ഥിതി ആണ്. പ്രായമായ സ്ത്രീകൾ നേരത്തേ ഉപയോഗിച്ചിരുന്ന ശൗചാലയങ്ങൾ യുവതികൾക്ക് ഉപയോഗിക്കാം എന്നും പ്രതികരണം
4. സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും എന്ന ഉറപ്പിന്മേലും തുടർ നടപടിയില്ല. സംഘർഷം ഭയന്ന് സ്ത്രീകൾ എത്തില്ലെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. അതിനിടെ, സ്ത്രീ പ്രേവേശന സമരം പോർവിളികളിലേക്കും. പമ്പയിൽ രക്തം കലരരുത് എന്ന് കോൺഗ്രസിൽ നിന്ന് സമരം നയിക്കുന്ന പ്രയാർ ഗോപാല കൃഷ്ണനും ചോരപ്പുഴ ഒഴുക്കരുത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും
5. ഇന്ത്യയ്ക്ക് സർജിക്കൽ സ്‌ട്രൈക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ. ഇന്ത്യയ്ക്ക് എതിരെ ഒന്നിൽ അധികം മിന്നൽ ആക്രമങ്ങൾക്ക് സജ്ജം ആണെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ. 10 മിന്നൽ ആക്രമങ്ങൾക്ക് പാക് സൈന്യത്തിന് ശേഷി ഉണ്ടെന്ന് പാകിസ്ഥാന്റെ അവകാശ വാദം. മിന്നലാക്രമണം നടത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ മറുപടിയായി 10 മിന്നലാക്രമങ്ങൾ നടത്തും എന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ
6. പാകിസ്ഥാൻ എതിരെ അതിസാഹസത്തിന് ശ്രമിക്കുന്നവർക്ക് തങ്ങളുടെ ശേഷിയെ കുറിച്ച് യാതൊരു സംശയവും വേണ്ടെന്നും ആസിഫ് ഗഫൂർ. ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടനാഴിയുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ആണ്. പാകിസ്ഥാന്റെ നീക്കം, ഈ പദ്ധതിയിലൂടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ
7. മീ ടു ആരോപണങ്ങളിൽ ബി.ജെ.പി സർക്കാരിനു മേൽ സമ്മർദ്ദം ശക്തമാകവെ, രാജി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ. ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതും. ഇപ്പോൾ നടക്കുന്നത്, തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം. ഇത്തരക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. ആരോപണളിൽ പ്രതികരിക്കാതിരുന്നത്, വിദേശത്തായതിനാൽ എന്നും അക്ബർ
8. കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്, പാർട്ടി നേതൃത്വത്തിന് നൽകിയ വിശദീകരണ കുറിപ്പിൽ. നൈജീരിയയിൽ നിന്ന് രാവിലെ എത്തിയ എം.ജെ.അക്ബർ ഇന്ന് രാജി വയ്ക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മന്ത്രി രാജിക്കത്ത് ഇമെയിൽ വഴി പ്രധാനമന്ത്രിക്ക് നൽകിയതായും വാർത്തകൾ പുറത്തു വന്നു. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം നിഷേധിച്ചാണ് അക്ബർ തന്നെ നേതൃത്വത്തിന് നൽകിയ വിശദീകരണ കുറിപ്പ് പുറത്തു വന്നത്
9. മാദ്ധ്യമ പ്രവർത്തകൻ ആയിരിക്കെ, എം.ജെ.അക്ബറിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായി പരസ്യമായി വെളിപ്പെടുത്തി മീ ടൂ ക്യാമ്പെയിനിംഗിലൂടെ രംഗത്ത് എത്തിയത് വിദേശ മാദ്ധ്യമ പ്രവർത്തക അടക്കം 10 പേർ. അക്ബറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര മന്ത്രിമാരും അക്ബറിന് എതിരെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു
10. സംസ്ഥാനത്തെ എൻ.ഡി.എ മുന്നണിയിൽ പിളർപ്പ്. സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ മുന്നണി വിട്ടു. തീരുമാനം, ഇന്നു ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയുടേത്. എൻ.ഡി.എയിൽ നിന്ന് ഉണ്ടായത് അവഗണന മാത്രം. മുന്നണിയിൽ എത്തി രണ്ടര വർഷം കഴിഞ്ഞിട്ടും ഒരു പരിഗണനയും ലഭിച്ചില്ല
11. ആദിവാസികളുടെയും ദളിതരുടേയും പ്രശ്നങ്ങൾ പരിഗണിച്ചില്ല. ആരുമായും രാഷ്ട്രീയ ചർച്ചയ്ക്ക് തയ്യാറെന്നും സി.കെ. ജാനു. ശബരിമല വിഷയത്തിൽ എൻ.ഡി.എ നടത്തി വരുന്ന സമരത്തിലും ജാനു പങ്കെടുത്തിരുന്നില്ല. സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കണം എന്നായിരുന്നു അവരുടെ നിലപാട്. സി.കെ. ജാനു മുന്നണി വിട്ടത് അപ്രതീക്ഷിതം അല്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രതികരണം.