howard-and-minyong

സോൾ: 'ജീവിക്കാൻ പണം വേണം. അതിനി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ വിറ്റിട്ടായാലും"- ഇതാണ് ഹോവാർഡ് എക്സ്, മിൻയോങ് കിം എന്നീ ചെറുപ്പകാരുടെ പക്ഷം.

രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികൾ അവതരിപ്പിക്കുന്ന ഹോവാർഡ് എക്സ് ഹോങ് കോങ് സ്വദേശിയും മിൻയോങ് കിം ഉത്തരകൊറിയയിലെ സോൾ സ്വദേശിയുമാണ്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള സാദൃശ്യമാണ് ഇവരെ പ്രശസ്തരാക്കിയത്. ഈ സാദൃശ്യം വച്ച് ദിനവും 9 ലക്ഷം രൂപവരെയാണ് ഈ ചെറുപ്പക്കാർ സമ്പാദിക്കുന്നത്.

കിമ്മിന്റെ രൂപത്തിൽ വീഡിയോ ഗെയിമുകളിൽ അഭിനയിച്ചും ഷോപ്പിംഗ് മാളുകളുടെ ഉദ്ഘാടനത്തിനു പോയും കോടീശ്വരൻമാരുടെ വിവാഹ, ജന്മദിന പാർട്ടികളിൽ പങ്കെടുത്തുമാണ് ഇവർ പണം സമ്പാദിക്കുന്നത്.

കിം ജോംഗ് ഉന്നിന്റെ രാഷ്ട്രീയ നിലപാടുകളും വിവാദ പരാമർശങ്ങളുമെല്ലാം ഇവരുടെ ജോലിയുടെ മാർക്കറ്റ് കൂട്ടും.

കിമ്മിന്റെ വേഷത്തിൽ കെ.എഫ്.സിയുടെ പുതിയ പരസ്യ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മിൻയോങ് കിം. യു.എസ് പ്രസിഡന്റ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് പുട്ടിന്റെയും അപരന്മാർക്കൊപ്പം വേദി പങ്കിട്ടാണ് ഹോവാർഡ് അവസാനമായി ആളുകളെ ഞെട്ടിച്ചത്.