ന്യൂഡൽഹി: ഗുരുതര ആരോപണങ്ങളുമായി വനിതകൾ നടത്തിയ മീ ടൂ ക്യാംപയിൻ രാജ്യത്ത് വൻ വിവാദങ്ങൾക്കും പുതിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. പ്രമുഖ നടന്മാരും രാഷ്ട്രീയ പ്രമുഖരും മന്ത്രിമാരും എം.എൽ.എമാരു വരെ ഈ ക്യാംപയിനിൽ പെട്ടിട്ടുണ്ട്. ഇതിനിടയിൽ താരസുരന്ദരി ഐശ്വര്യാ റായിയും തനിക്ക് നേരിട്ട ദുരനുഭവം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടർന്നു. എന്നാൽ ഇത് ഫേക്ക് ന്യൂസാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ സന്ദേശം ഷെയർ ചെയ്‌തവും കുടുങ്ങുമെന്ന അവസ്ഥയിലായി.
Finally she speaks up after so many years#Metoo pic.twitter.com/DeT6xiehhu
— Guru Ghantal (@TheGuruGhantal) October 10, 2018
ബോളീവുഡിലെ ഒരു പ്രമുഖൻ തന്നെ ഉപദ്രവിച്ചുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും ട്വിറ്ററിലൂടെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.ഹ്യൂമനാണെന്ന് സ്വയം പാടി നടക്കുന്ന ഇയാൾ മനുഷ്യനല്ലെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ഉദ്ദേശിച്ചായിരുന്നു പോസ്‌റ്റെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യത്തിൽ ഐശ്വര്യാ റായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.