school-holiday

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ, അൺ എയ്‌ഡഡ് വിദ്യാലയങ്ങൾക്കും ഈ മാസം 17 ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ അറിയിച്ചു. പകരം പ്രവർത്തന ദിവസം എന്നാണെന്ന് പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 16ന് വൈകിട്ട് പുസ്‌തകപൂജ ആരംഭിക്കുന്നതിനാലാണ് അവധി.