cricket

തിരുവനന്തപുരം: 2018/ 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിന്റെ നായകൻ. സച്ചിനെതിരെ നേരത്തേ കെ.സി.എയ്ക്ക് പരാതി നൽകിയ സഞ്ജു സാംസൺ,​ വി.എ. ജഗദീഷ്,​ സന്ദീപ് വാര്യർ,​ , നിദീഷ്.എം.ഡി തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ടീമംഗങ്ങൾ: ജലജ് സക്‌സേന, അരുൺ കാർത്തിക്, രോഹൻ പ്രേം, സഞ്ജു സാംസൺ, സൽമാൻ നിസാർ, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യർ, നിദീഷ്.എം.ഡി. ബേസിൽ തമ്പി, രാഹുൽ.പി, വിനൂപ് എസ്.മനോഹരൻ.

ഡേവ് വാട്ട്‌മോർ ഹെഡ് കോച്ചും സെബാസ്റ്റ്യൻ ആന്റണി, മസർ മൊയ്തു എന്നിവർ അസിസ്റ്റന്റ് കോച്ചുമാരുമാണ്. സജികുമാറാണ് ടീം മാനേജർ. രാജേഷ് ചൗഹാൻ ട്രെയിനർ, ആദർശ്. എസ് ഫിസിയോതെറാപ്പിസ്റ്റ്, രാകേഷ് മേനോൻ വീഡിയോ അനലിസ്റ്റ്.കളിക്കാർക്കുള്ള ക്യാമ്പ് ഈ മാസം 19 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.