messi

മെക്‌സിക്കോ സിറ്റി: ലയണൽ മെസിക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി ഡീഗോ മറഡോണ രംഗത്തെത്തി. മെസിയെ ദൈവമായി കാണരുതെന്നും അദ്ദേഹം നല്ലൊരു നായകൻ പോലുമല്ലെന്നുമാണ് മറഡോണ കഴിഞ്ഞ ദിവസം ഒരു മെക്സിക്കൻ ടെലിവിഷൻ ചാനലിലെ പരിപാടിക്കിടെ അഭിപ്രായപ്പെട്ടത്.

മത്സരത്തിനു മുൻപ് സമ്മർദ്ദം താങ്ങാനാകാതെ 20 തവണയെങ്കിലും മെസി ബാത്‌റൂമിൽ പോകാറുണ്ടെന്നും അങ്ങനെയൊരാളെ ക്യാപ്‌ടനാക്കാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും മറഡോണ പരിഹസിക്കുന്നു. ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസിയല്ല അർജന്റീനയ്ക്കായി കളിക്കുമ്പോഴെന്നും മെസി ഒരു നല്ല നേതാവല്ലെന്നും മറഡോണ പറയുന്നു.