സമ്പൂർണ പ്രോട്ടീനിന്റെ ഉറവിടമാണ് പനീർ. ആരോഗ്യഗുണങ്ങൾ നോക്കൂ. പനീറിലെ കാൽസ്യവും ഫോസ്ഫറസും പല്ലിന്റേയും എല്ലിന്റേയും ആരോഗ്യവും വളർച്ചയും ഉറപ്പാക്കും. മോണരോഗങ്ങളെയും എല്ല് തേയ്മാനത്തെയും പ്രതിരോധിക്കും. ഊർജ്ജം നൽകുന്ന ഭക്ഷണമായതിനാൽ കഠിനവ്യായാമത്തിലേർപ്പെടുന്നവർക്കും കായികതാരങ്ങൾക്കും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും ഉത്തമമാണ്. ആർത്രൈറ്റിസ്, എല്ലുകളുടെ പ്രശ്നം എന്നി പരിഹരിക്കും.
പനീറിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹരിക്കും. ഗർഭിണികൾ പനീർ ആഹാരത്തിലുൾപ്പെടുത്തുന്നത് പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കും. ചർമ്മസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ചർമ്മത്തിന് ആരോഗ്യം ലഭിക്കാനും പനീർ കഴിക്കുക. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർ പനീർ ഒഴിവാക്കുന്നതാണ് ഉത്തമം.വണ്ണം വയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഭക്ഷണമാണ് പനീർ. ഗുണനിലവാരം ഉള്ള പനീർ ആണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക,. നിറവ്യത്യാസം, വിള്ളലുകൾ എന്നിവയുള്ള പനീർ വാങ്ങരുത്.