മുംബയ്: പറക്കാനൊരുങ്ങിയ എയർഇന്ത്യ വിമാനത്തിൽ നിന്ന് വീണ് എയർ ഹോസ്റ്റസിന് പരിക്കേറ്റു. മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാലുകൾക്ക് പരിക്കേറ്റ ഹർഷ ലോബോയെ (53) നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനൊരുങ്ങിയ എ.ഐ 864 വിമാനത്തിൽ നിന്നാണ് എയർഹോസ്റ്റസ് വീണത്. വിമാനത്തിന്റെ ഗോവണിപ്പടി മാറ്റിയതിന് ശേഷം എൽ 5 വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ വിടവിലൂടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
മൂന്ന് വർഷം മുന്പ് സിഗ്നൽ തെറ്റിച്ച് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന്റെ എൻജിനിടയിൽ എൻജിനീയർ പെട്ടിരുന്നു.