franco-mulakkal

1. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഹൈക്കോടതി, ഉപാധികളോടെ ജാമ്യം അനുവദിച്ചത് മുളയ്ക്കലിന്റെ രണ്ടാം ജാമ്യാപേക്ഷ പരിഗണിച്ച്. പാസ് പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളത്തിൽ പ്രവേശിക്കരുത് , രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിവ ഉൾപ്പെടെ ഉള്ള ഉപാധികളാണ് കോടതി മുന്നോട്ട് വച്ചത്.


2. ഹൈക്കോടതിയെ രണ്ടാം തവണ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കൽ സമീപിച്ചത്, കേസ് അന്വേഷണം പൂർത്തിയായി എന്നും അന്വേഷണത്തെ സ്വാധീനിക്കും എന്ന പൊലീസ് വാദത്തിൽ ഇനി കഴമ്പില്ല എന്നും ആരോപിച്ച്. അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചു എന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കൽ. ജാമ്യഹർജിയിലെ വാദങ്ങൾ ശരിവച്ച കോടതി, ജാമ്യം ലഭിച്ചാൽ ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും എന്ന പൊലീസ് വാദം തള്ളുകയായിരുന്നു.


3. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഡബ്യു.സി.സി നടത്തിയ പത്ര സമ്മേളനത്തിൽ പ്രതികരിച്ച് അമ്മ. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്ന് അമ്മ നിലപാട് അടുത്തിട്ടില്ല. സംഘടന ആക്രമണത്തിന് ഇരയായ നടിക്കൊപ്പം. കോടതി വിധിക്കും വരെ ആരോപണ വിധേയൻ നിരപരാധി ആണ്. ഡബ്യു.സി.സിയുടെ പരാതിയിൽ നടപടി എടുക്കാതിരുന്നത് പ്രളയം കാരണം. എല്ലാ കുറ്റങ്ങളും മോഹൻലാലിന്റെ തലയിൽ മാത്രം വയ്ക്കരുത് എന്നും താരസംഘടന.


4. അധികം വൈകാതെ പ്രത്യേക ജനറൽ ബോഡി വിളിക്കും .എന്നാൽ അമ്മയുടെ പ്രതികരണത്തിൽ പ്രതീക്ഷ ഇല്ലെന്ന് ഡബ്ല്യൂ.സി.സി. അമ്മയിൽ നിന്നും നീതിലഭിക്കുമെന്ന് കരുതുന്നില്ല എന്ന് ബീനാ പോൾ. മുൻ നിലപാടിൽ മാറ്റമൊന്നും ഇല്ലെന്ന് ദീദീ ദാമോദരനും. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ നടൻ മോഹൻലാൽ അടക്കമുള്ള നേതൃത്വത്തിന് എതിരേ ഡബ്ല്യു.സി.സി. അംഗങ്ങൾ ഉന്നയിച്ചത് രൂക്ഷമായ വിമർശനങ്ങൾ.


5. ഈ പശ്ചാത്തലത്തിൽ അമ്മ പൊതുയോഗം ഉടൻ വിളിച്ചു ചേർക്കാൻ നീക്കം. അതിനു മുന്നോടിയായി രണ്ടാഴ്ചയ്ക്കുള്ളിൽ നിർവാഹക സമിതി യോഗം ചേരും. സംഘടനാ തീരുമാനം ഉണ്ടാകുന്നത ുവരെ പരസ്യപ്രതികരണം അരുതെന്ന് അംഗങ്ങൾക്ക് നിർദ്ദേശം. ഡബ്ല്യു.സി.സി. പ്രവർത്തകരെ അംഗീകരിക്കുന്ന വിഭാഗവും എതിർവിഭാഗവും അമ്മയിലുണ്ട്. പൊതുയോഗം വിളിച്ചാൽ അതൊരു പൊട്ടിത്തെറിക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയും ശക്തം.


6. രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ചുലഭിക്കാൻ എം.ടി വാസുദേവൻ നായർ നടപടി സ്വീകരിച്ചതോടെ അനുനയ നീക്കവുമായി സംവിധായകൻ ശ്രീകുമാർ മോനോൻ. ഇന്നലെ രാത്രി എം.ടിയുടെ വീട്ടിലെത്തിയ ശ്രീകുമാർ മേനോൻ, സിനിമ വൈകുന്നതിൽ എം.ടിയോട് ക്ഷമചോദിച്ചു. എം.ടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സിനിമ ഒരുക്കുന്നതു കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. എം.ടിയുടെ ഹർജിയിൽ കോഴിക്കോട് മുൻസിഫ് കോടതിയാണ് നടപടി സ്വീകരിച്ചത്.


7. തിരക്കഥ നൽകി നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടാമൂഴം സിനിമയിൽനിന്ന് എം.ടി വാസുദേവൻ നായർ പിൻവാങ്ങിയത്. സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്നും എം.ടി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2019 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ നിർമാതാവ് അറിയിച്ചിരുന്നത്.


8. ശബരിമല സ്ത്രീ പ്രവേശന തർക്കം പരിഹരിക്കാൻ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പന്തളം രാജകുടുംബത്തിന്റെ നിലപാട് ഇന്ന് അറിയാം. മറ്റന്നാൾ നടതുറക്കുന്ന സാഹചര്യത്തിൽ രാജകുടുംബം നിലപാട് അറിയിക്കുക, എൻ.എസ്.എസ് അടക്കമുള്ളവരുമായി ആലോചിച്ച ശേഷം. പ്രതിഷേധം കടുത്ത സാഹചര്യത്തിൽ അവസാന നിമിഷത്തെ ചർച്ചയോടെ സമരം തണുപ്പിക്കാൻ വഴി തേടി ദേവസ്വം ബോർഡ്. എന്നാൽ വെറുതെ ചർച്ച നടത്തിയിട്ട് കാര്യമില്ല എന്ന നിലപാടിൽ രാജകുടുംബം.


9. എന്നാൽ ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം. നാളത്തെ ചർച്ചയിൽ പങ്കെടുക്കും. നാളെ പത്ത് മണിക്ക് ബോർഡ് ആസ്ഥാനത്ത് ചർച്ചയ്ക്കായി തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, താഴ്മൺ കുടുംബം, യോഗ ക്ഷേമ സഭ എന്നിവരെ വിളിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് എ. പദ്മ കുമാർ. മണ്ഡലകാല ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കൂടി ആണ് യോഗം. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ല എന്ന് എ.പദ്മകുമാർ. സ്ത്രീകൾക്കായി ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കില്ല എന്നും പ്രതികരണം.


10 വിശ്വാസികൾക്ക് മലചവിട്ടാൻ സർക്കാർ സംരക്ഷണം നൽകും എന്ന് മന്ത്രി ഇ.പി ജയരാജൻ. അതിനിടെ, സ്ത്രീ പ്രവേശനത്തിന് എതിരെ എൻ.ഡി.എ നയിക്കുന്ന ശബരിമല സംരക്ഷണ ജാഥ സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക്. പട്ടത്ത് നിന്ന് ആരംഭിച്ച ജാഥയിൽ സംസ്ഥാന നേതൃത്വത്തിന് പുറമെ, ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകയിൽ നിന്നുള്ള ആറ് എം.എൽ.എമാരും പങ്കെടുക്കുന്നു. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17ന് വൈകിട്ട് പത്തനംതിട്ടയിൽ വിശ്വാസി സംഗമം സംഘടിപ്പിക്കും എന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.