പത്തനംതിട്ട പ്രളയെ അതിജീവിച്ച പത്തനംതിട്ടയിലെ സ്‌കൂൾ വായനശാലകളിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിക്കുന്നു. കുട്ടിപ്പുസ്തകം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നൂറോളം സ്‌കൂൾ വായനശാലകളുടെ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചു കുട്ടികൾക്ക് വായിച്ചു രസിക്കാവുന്നതും എന്നാൽ അവരെ ചിന്തിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ആവശ്യം. പ്രളയത്തെ തുടർന്ന് ജില്ലയിലെ നൂറുകണക്കിന് സ്‌കൂൾ വായനശാലകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
താൽപര്യമുള്ളവർക്ക് ഈ വിലാസത്തിൽ പുസ്തകങ്ങൾ അയക്കുക
സെക്രട്ടറി,
ജില്ലാ ലൈബ്രറി കൗൺസിൽ
കണ്ണങ്കര
പത്തനംതിട്ട689645
പുസ്തകം അയക്കുന്ന കവറിനു മുകളിൽ കുട്ടിപ്പുസ്തകം എന്ന് കൂടി എഴുതി 2018 ഒക്ടോബർ 15നു മുൻപായി അയക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9526947447