പതിനായിരങ്ങളാണ് നമ്മുടെ രാജ്യത്ത് വാഹനാപകടങ്ങളിൽ വർഷാവർഷം മരണപ്പെടുന്നത്. വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന ചെറിയ അശ്രദ്ധകളാണ് മിക്കപ്പോഴും നികത്താനാവാത്ത നഷ്ടങ്ങളിലേക്ക് എത്തുന്നത്. ഡ്രൈവ് ചെയ്യുമ്പോൾ, പ്രത്യേകിച്ച് രാത്രിയിൽ ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ ഇതാണ്.
അതിവേഗം
രാത്രി യാത്രയിൽ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്.
നോട്ടം
ഉറങ്ങാതിരിക്കാൻ എതിർദിശയിലെ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നോക്കി വണ്ടിയോടിക്കുന്ന ദുശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും.
ഭക്ഷണം
വയർ നിറയെ ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വണ്ടിയോടിക്കുമ്പോഴും ശ്രദ്ധവേണം. മദ്യസേവരാത്രികാഴ്ച കുറയ്ക്കും.
പുകവലി
ഉറങ്ങാതിരിക്കാൻ പുകവലിക്കുമ്പോൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞ് ക്ഷീണം വിളിച്ചുവരുത്തുകയാണ്. കണ്ണുകൾ തനിയേ അടയും.
മരുന്ന്
മയക്കമുണ്ടാക്കുന്ന മരുന്നുകൾ രാത്രിയാത്രയിൽ വേണ്ട. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നുപോലും ഉറക്കം വരുത്തും.
ലഹരി
ഒരു തരത്തിലുമുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ഉറക്കം വരാതിരിക്കാൻ മുറുക്കുന്നതും ചുണ്ടിനിടയിൽ പുകയില വയ്ക്കുന്നതും നന്നല്ല.