കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപിനെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നതെന്ന് താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ധിഖ് പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ദിലീപിനെതിരെ നടപടി എടുക്കാനാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതാണ്. എന്നാൽ 280 പേർ പങ്കെടുത്ത ജനറൽ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോടതി ഇക്കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിച്ച ശേഷം ദിലീപിനെ സസ്‌പെൻഡ് ചെയ്താൽ മതിയെന്നാണ് അമ്മയുടെ തീരുമാനമെന്നും സിദ്ധിഖ് വ്യക്തമാക്കി.