കൗമാരം പിന്നിടുമ്പോൾ പലരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. ജോലിഭാരവും ഉറക്കമൊഴിയലും ക്ഷീണവുമൊക്കെ തന്നെയാണ് ഇതിന് പ്രധാന കാരണക്കാർ. ജീവിത്തിലെ പടയോട്ടത്തിനിടെ ഇവയൊന്നും മാറ്റിനിർത്താനും ആകില്ല. അതിൽ തന്നെ ഇതൊക്കെ നിലനൽക്കുമ്പോഴുംകണ്ണിന്ചുറ്റുമുള്ളകറുപ്പിനെഅകറ്റാൻ ചില മാർഗങ്ങൾ കണ്ടെത്തിയേ മതിയാകൂ.
വെള്ളരിക്ക തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം. വെള്ളരിക്കയുടെ രണ്ട് ചെറിയ കഷണങ്ങളെടുത്ത് കണ്ണുകൾക്ക് മുകളിലായി വയ്ക്കാം. 15 മുതൽ 20 മിനുറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. കൺതടങ്ങളിലെ ചർമ്മത്തിന്റെ വരൾച്ച മാറ്റുന്നതിന് ഇത് ഏറെ സഹായകരമാണ്. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങും ഒരു ചെറിയ വെള്ളരിക്കയുടെ പകുതിയും എടുത്ത് തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കുക. ഇതിൽ ഒരു ടേബിൾസ്പൂൺ നാരങ്ങ നീരും അൽപ്പം മഞ്ഞൾ പൊടിയും ചേർക്കാം. ഇനി ഇവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് കൺതടങ്ങളിൽ പുരട്ടി 15 മിനുട്ടിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകി കളയണം. കൺതടങ്ങളിലെ കറുപ്പകറ്റാൻ മികച്ച മാർഗമാണിത്.