kpac-lalitha

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മക്കെതിരെ വിമെൻ ഇൻ സിനിമാ കളക്‌ടീവിനെതിരെ രൂക്ഷ വിമർശനവുമായി നടി കെ.പി.എ.സി.ലളിത. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനും മറ്റ് അംഗങ്ങൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ഡബ്ല്യു.സി.സി അംഗങ്ങൾ മാപ്പ് പറയണമെന്ന് കെ.പി.എ.സി.ലളിത ആവശ്യപ്പെട്ടു.കൊച്ചിയിൽ നടൻ സിദ്ദിഖിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

'എന്തിനാണ് ഇങ്ങനെ പുറത്തിറങ്ങി ഓരോ കാര്യങ്ങൾ വിളിത്തു പറയുന്നത്. ഇവിടെ ഒരു മോഹൻലാലും മമ്മൂട്ടിയുമൊക്കെയേ ഉണ്ടാകു. നടൻ എന്നതിലുപരി ദേശീയ അവാർഡും, കേണൽ പദവിയുമെല്ലാം ലഭിച്ചയാളാണ് മോഹൻലാൽ.ആവശ്യമില്ലാതെ അദ്ദേഹത്തിന്റെ തലയിൽ കയറുന്നത് ശരിയല്ല. പ്രശ്‌നങ്ങൾ കൂട്ടായിരുന്ന് ചർച്ച ചെയ്യുകയല്ലേ വേണ്ടത് -കെ.പി.എസി പറഞ്ഞു.