-sidhique-jagathish

കൊച്ചി: താര സംഘടനയായ അമ്മയിൽ രൂക്ഷമായ ഭിന്നതയെന്ന് സൂചന നൽകി നടൻ സിദ്ദിഖിന്റെ വാർത്താ സമ്മേളനം. കെ.പി.എ.സി ലളിതയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ സിദ്ദിഖ് നടത്തിയ പരാമർശം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അമ്മയുടെ വക്താവ് എന്ന നിലയിൽ ഇന്ന് രാവിലെ നടൻ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ സിദ്ദിഖ് പാടെ തള്ളി.

ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല. വാർത്താക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. സംഘടനയുടെ ഖജാൻജി മാത്രമാണ് അദ്ദേഹമെന്ന് സിദ്ദിഖ് വ്യക്തമാക്കി.പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റ് ഗണേശ് കുമാർ, ഇടവേള ബാബു എന്നിവരുമായി ചർച്ച നടത്തിയതിനു ശേഷമാണ് താൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തതെന്ന് സിദ്ദിഖ് പറഞ്ഞു.