home-bed-room

ഒരു വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്റൂം എവിടെ വരണമെന്ന കാര്യത്തിലും ആശയക്കുഴപ്പത്തിന് സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനമുറി, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ചും സംശയമുയരാം. അതേ പോലെ മാതാപിതാക്കളുടെ ബെഡ്റൂം സ്ഥാനത്തെ കുറിച്ചും. പ്രധാന ബെഡ്റൂം എല്ലാം തന്നെ വീടിന്റെ തെക്കുഭാഗത്ത് ആയിരിക്കണം. മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറേ ഭാഗമായ കന്നിമൂലയിൽ എടുക്കണം. ദമ്പതിമാർ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടിൽ ഇടേണ്ടത് ഒന്നുകിൽ തെക്കോട്ടു തലവച്ച് കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കിൽ കിഴക്കോട്ട് തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയിൽ ഒരു അലമാര തെക്കേ ചുമരിൽ പണിഞ്ഞ് വടക്കോട്ട് നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയിൽ പണിയണം. ഈ അലമാരിയിൽ വീടിന്റെ പ്രമാണങ്ങൾ, വിലപ്പെട്ട വസ്തുക്കൾ, ആഭരണം എന്നിവ സൂക്ഷിച്ചാൽ അവയ്ക്ക് വളർച്ച ഉണ്ടാകും.