tax

ന്യൂഡൽഹി : രാജ്യത്ത് 500,1000 രൂപയുടെ നോട്ട് നിരോധനം ഏർപ്പെടുത്തിയ ശേഷം വൻ തുകകൾ നിക്ഷേപം നടത്തിയവർക്ക് ആദായ നികുതി വകുപ്പിനോട് മറുപടി പറയേണ്ടി വരും. വൻ തുക നിക്ഷേപിച്ചവരെ തേടി ഇപ്പോൾ ആദായ നികുതി വകുപ്പ് അയക്കുന്ന കത്തുകൾ എത്തി തുടങ്ങിയിരിക്കുകയാണ്. നിക്ഷേപിച്ച കാശിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ബിനാമി നിയമപ്രകാരം പതിനായിരത്തോളം പേർക്കാണ് കത്തുകൾ അയച്ചിരിക്കുന്നത്.