manju

കൊച്ചി: ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മഞ്ജു വാര്യർ കഴിഞ്ഞ ദിവസം നടിമാർ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ധിഖ് ചോദിച്ചു. മഞ്ജു വാര്യരുടെ സമീപനത്തെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് സിദ്ധിഖിന്റെ ഈ പ്രതികരണം.

മഞ്ജുവാര്യർ പത്രസമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച വിഷയത്തിൽ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത്,​ മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇത് തന്നെയാണ് താനും ചോദിക്കുന്നതെന്നും സിദ്ധിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജുവിനെ മുന്നിൽ കണ്ടുകൊണ്ടല്ലേ അവർ ഡബ്ല്യു.സി.സിരൂപീകരിച്ചതെന്നും സിദ്ധിഖ് ചോദിച്ചു.