1. ഡബ്യൂ.സി.സി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി അമ്മ. മോഹൻലാലിന് എതിരെ നടിമാർ നടത്തുന്ന ആരോപണങ്ങൾ ബാലിശം എന്ന് സിദ്ദീഖ്. നടിമാർ മോഹൻലാലിനെ അവഹേളിക്കാൻ ശ്രമിച്ചു. ദിലീപ് കഴിഞ്ഞ 10ന് രാജിക്കത്ത് നൽകിയിരുന്നു. അദ്ദേഹത്തെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നതി ശരിയല്ല. രാജിവച്ചവർ ക്ഷമ പറഞ്ഞാൽ സംഘടനയിൽ എടുക്കാമെന്ന് നടിമാർക്ക് കെ.പി.എ.സി ലളിതയുടെ ഇളവ്.
2. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് എതിരെ നടപടി എടുക്കും. സംഘടനയെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. അമ്മയിൽ അധികാര വടംവലി ഇല്ല. പത്ത് നടിമാരുടെ ജല്പനങ്ങൾക്ക് അമ്മ മറുപടി പറയേണ്ടതില്ല. നടന്ന ചെറിയ സംഭവങ്ങൾ മറന്ന് എല്ലാവരും സംഘടനിലേക്ക് തിരികെ വരണം എന്നും പത്ര സമ്മേളനത്തിൽ മുതിർന്ന താരങ്ങൾ. മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ മമ്മൂട്ടിയേയും മോഹൻലാലിനേയും പറിച്ചെറിയാൻ ആകില്ലെന്നും വെല്ലുവിളി.
3. മീ ടൂ ക്യാമ്പെയ്ൻ നല്ല പ്രസ്താനം. കരുതൽ നല്ലത്. പക്ഷേ ദുരുപയോഗിക്കരുത്. രേവതിയുടെ ആരോപണം മോഹൻലാലിനെ തേജോവധം ചെയ്യാൻ. ഏത് സെറ്റിൽ എവിടെ വച്ച് 17 വയസുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി എന്നു പറഞ്ഞാൽ നടപടി എടുക്കാം എന്നും സിദ്ദീഖ്. അച്ചടക്കമുള്ള അംഗം ആയതിനാൽ സിദ്ദിഖിന് മറുപടി പറയുന്നില്ലെന്ന് ജഗദീഷ്. വാർത്താകുറിപ്പ് ഇറക്കിയത് ലാലുമായി ചർച്ച ചെയ്തതിന് ശേഷം എന്നും പ്രതികരണം.
4. കേന്ദ്ര മന്ത്രി എം.ജെ. അക്ബറിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി മാദ്ധ്യമ പ്രവർത്തകർ. രാജിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, മോദി സർക്കാരിനെ വിമർശിച്ചും വെളിപ്പെടുത്തൽ നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ചും ട്വ്ിറ്ററിൽ എത്തിയത് നിരവധി മാദ്ധ്യമ പ്രവർത്തകർ. ഇത്രയധികം ആരോപണം നേരിട്ടിട്ടും മോദി സർക്കാരിന്റെ കാലത്ത് അക്ബറിന് മന്ത്രിയായി തുടരാനാകുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ദി പ്രിന്റ് വെബ്‌സൈറ്റ് സ്ഥാപകൻ ശേഖർ ഗുപ്തയും എം.ജെ അക്ബറിന്റെ അഹങ്കാരമാണ് പ്രകടമാകുന്നതെന്ന് സുപ്രിം കോടതി അഭിഭാഷക കരുണാ നന്ദിയും.
5. പത്തിലധികം സ്ത്രീകൾ ഒരു പോലെ കള്ളം പറയുന്നു, അതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എന്ന് വാദിക്കുന്ന അക്ബർ ഇന്ത്യയെ തന്നെ അപമാനിച്ചു എന്നായിരുന്നു മുതിർന്ന മാദ്ധ്യമ പ്രവർത്തക സാഗരിക ഘോഷിന്റെ പ്രതികരണം. ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉൾപ്പെടെയുള്ളവരെ എം.ജെ അക്ബർ ഇന്ന് കാണും എന്ന് സൂചന. തന്നെ അപമാനിച്ചവർക്ക് എതിരെ അക്ബർ മാനനഷ്ട കേസ് ഫയൽ ചെയ്യും എന്നും വിവരം.
6. ശബരിമല ക്ഷേത്രദർശനത്തിനായി മാലയിട്ടതിന്റെ പേരിൽ സംഘപരിവാർ ഭീഷണിയെ ഭയക്കുന്നില്ലെന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത്. വൃശ്ചികം ഒന്നിന് ശബരിമലയിൽ പോകുമെന്നും താനടക്കമുള്ള സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണം എന്നും രേഷ്മ ആവശ്യപ്പെട്ടു. പൊതുസമൂഹം തനിക്കൊപ്പം ഉണ്ടെന്നും രേഷ്മ.
7 ചേകന്നൂർ മൗലവി തിരോധാനത്തിൽ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. 2010 ൽ കൊച്ചി സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച ആളാണ് ഹംസ. 25 വർഷം പഴക്കമുള്ള കേസിൽ പ്രതികളായി ഉണ്ടായിരുന്നത് ഒൻപത് പേരാണ്. മറ്റ് എട്ടു പരേയും നേരത്ത വിട്ടയച്ചിരുന്നു.
8 വ്യാജ ഏറ്റു മുട്ടൽ കേസിൽ മേജർ ജനറൽ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവ്. അസമിൽ 24 വർഷങ്ങൾക്ക് മുൻപ് നടന്ന വ്യാജ ഏറ്റു മുട്ടലിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. അസമിലെ തീവ്ര വാദ സംഘടനയിലെ സംഘങ്ങൾ ആണെന്ന് ആരോപിച്ചായിരുന്നു ഇവരെ വധിച്ചത്.
9. സാമൂഹിക പ്രവർത്തകയും നിസ സ്ത്രീ പക്ഷ സംഘടനാ സ്ഥാപകയുമായ വി.പി സുഹ്രയ്ക്ക് എതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സുന്നി പള്ളികളിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആണ് സൈബർ ആക്രമണം. ഇതിനെതിരെ പരാതി നൽകുമെന്ന് വി പി സുഹറ. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വി.പി സുഹ്ര.
10. ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം കിട്ടിയ പശ്ചാത്തലത്തിൽ പ്രതികരിച്ച് കെ.സി.ബി.സി. ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമാണ് എന്ന് തെളിയിക്കട്ടെ. തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടട്ടെ എന്നും പ്രതികരണം. സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടർനടപടികൾക്കും വിധേയമാകട്ടെ എന്നും കെ.സി.ബി.സി വ്യക്തമാക്കി.
11. സണ്ണി വെയ്ൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. കള്ള കാമുകൻ വിപ്ലവകാരി സത്യൻ എന്നാണ് പോസ്റ്ററിന് തലക്കെട്ട് നൽകിയിരിക്കുന്നത്. മനോഹരമായ ഹ്യൂമർ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രയിലർ നൽകുന്ന സൂചന.