yamaha-ray-z-rally

ഇരുചക്ര വാഹനങ്ങൾ എന്നും യുവത്വത്തിന്റെ ഹരമാണ്. പണ്ട് മുതൽ തന്നെ യമഹ എന്ന പേരിനോട് നമ്മൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഒരു വല്ലാത്ത പ്രിയമാണ്. 2013 ലാണ് റേ ഇസഡ് എന്ന പേരിൽ യമഹ ഒരു വാഹനം നിരത്തിലിറക്കുന്നത്. 2017ൽ റേ ഇസഡിന്റെ പരിഷ്‌ക്കരിച്ച മോഡലും കമ്പനി പുറത്തിറക്കി. എന്നാൽ കൂടുതൽ കോസ്മറ്റിക്ക് മാറ്റങ്ങളുമായി 2018ൽ റേ ഇസഡ് സ്ട്രീറ്റ് റാലിയെ നിരത്തിലേക്ക് ഇറക്കിയിരിക്കുകയാണ് യമഹ.

ഡിസൈൻ

എടുത്തുപറയത്തക്ക ഒരു മാറ്റം പ്രധാനമായും വന്നിരിക്കുന്നത് യമഹയുടെ മുൻഭാഗത്താണ്. മുൻപത്തെ റേ ഇസഡിൽ നിന്നും വ്യത്യസ്തമായി വൈസർ ഇതിൽ കൊണ്ടുവന്നിട്ടുണ്ട് അതിനോടൊപ്പം തന്നെ വൈസറിന്റെ ഇരുവശങ്ങളിലുമായി ഒരു ഹാർഡ് നൽകിയിട്ടുമുണ്ട്. ഒറ്റനോട്ടത്തിൽ വണ്ടിയിൽ പ്രത്യക്ഷമായി നിറയെ എടുത്ത് കാണാവുന്ന മറ്റൊരു പ്രത്യേകത വണ്ടിയിൽ മുഴുവനായി നൽകിയിരിക്കുന്ന ഗ്രാഫികസാണ്. മുൻഭാഗത്തും ഇരുവശങ്ങളിലുമായി വണ്ടിയിൽ മുഴുവനായി നൽകിയിരിക്കുന്ന ഗ്രാഫിക്സ് വാഹനത്തെ വേറൊരു ലെവലിലേക്ക് എത്തിച്ചിരിക്കുന്നു. മുൻഭാഗത്തും വണ്ടിയുടെ ഇരുവശങ്ങളിലുമായി വളരെ മനോഹരമായ രീതിയിൽ ഗ്രാഫിക്സ് നൽകിയിട്ടുണ്ട്. രണ്ട് നിറങ്ങളിൽ മാത്രമാണ് ഗ്രാഫിക്സ് വാഹനത്തിൽ വരുന്നത്. റാലി റെഡ്, റൈസിംഗ് ബ്ലൂ. വാഹനത്തിന് സ്പോട്ടി ലുക്ക് ആക്കുന്നതിൽ ഗ്രാഫിക്സ് വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്.

എഞ്ചിൻ

വാഹനത്തിന്റെ പവർ നേരത്തെ ഉള്ളതുപോലെതന്നെ നിലനിർത്തിയിരിക്കുകയാണ്. 7.1ps@7500rpm. 8.1nm TORQUE @5000rpm. റേയുടെ നേരത്തെ ഉണ്ടായിരുന്ന മോഡലുകളിൽ രണ്ട് രീതിയിൽ ലഭിക്കുമായിരുന്നു ഡിസ്ക് ബ്രേക്ക് ഉള്ളത് .,ഇല്ലാത്തത്. 2018ലെ വാഹനം ഡിസ്ക്ക് ബ്രേക്ക് ഉള്ളത് മാത്രമേ ലഭിക്കുകയുള്ളൂ.. മറ്റൊരു മാറ്റം ക്ലസ്റ്റർ മീറ്ററിലാണ് നേരത്തെയുണ്ടായിരുന്ന അനലോഗ് മീറ്റർ മാറ്റി ആ സ്ഥാനത്ത് ഡിജിറ്റൽ മീറ്റർ കൊണ്ടുവരാൻ യമഹ ശ്രദ്ധിച്ചിട്ടുണ്ട്.


സ്‌റ്റോറേജ് കപ്പാസിറ്റി

വാഹനത്തിന് സീറ്റിനടിയിൽ നൽകിയിരിക്കുന്ന സ്‌റ്റോറേജ് കപ്പാസിറ്റി 21 ലിറ്ററാണ് . മോശമല്ലാത്തൊരു സ്റ്റോറേജ് കപ്പാസിറ്റി ആണെന്ന് വേണം പറയാൻ. ഗ്രാബ് റെയിലിലേക്ക് നോക്കുകയാണെങ്കിൽ നേരത്തെയുണ്ടായിരുന്ന വാഹനങ്ങളിൽ, വാഹനത്തിന്റെ ബോഡിയുടെ കളർ ഏതാണോ അതേ കളറിൽ തന്നെയാണ് വന്നിരുന്നത് പക്ഷേ പുതിയ റേയിൽ അത് ബ്ലാക്ക് ആക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വാഹനത്തിന് ഒരു ലുക്ക് അധികമാക്കാൻ യമഹക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ.2 ട്യൂബ് ലെസ് ടയറുകൾ വന്നിട്ടുള്ള വാഹനത്തിന്റെ അലോയ്സ് പത്തിഞ്ചിന്റെതാണ്. വാഹനത്തെ മുൻവശത്ത് ടെലിസ്കോപ്പിക് സസ്‌പെൻഷൻഷനുകളും പിന്നിൽ സ്വിംഗ് ആം ഷോക്കുവാണ്.

ഭാരം: 103 കിലോഗ്രാം

എഞ്ചിൻ ടൈപ്പ്: എയർ കൂൾഡ്

ഡിസ്‌പ്ലൈസ്മെന്റ്:113സിസി

ഹോഴ്സ് പവർ: 7.1ps/7500 rpm

ടോർക്ക്: 8.1 Nm (0.8kgf-M)/5000rpm

ഇന്ധനടാങ്ക്: 5.2ലിറ്റർ

വില (എക്സ് ഷോറൂം):61500

മൈലേജ്: ലിറ്ററിന് 66 കിലോ മീറ്റർ