മുംബയ്: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച തിരക്കഥാകൃത്തും നിർമാതാവുമായ വിന്റ നന്ദയിൽ നിന്ന് ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടെലിവിഷൻ താരമായ അലോക് നാഥ് മാനനഷ്ട കേസ് ഫയൽ ചെയ്തു. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യ അഷു നാഥിനൊപ്പം സംയുക്തമായാണ് കേസ് നൽകിയിരിക്കുന്നത്.
ഏകദേശം 20 വർഷം മുമ്പ് അലോക് നാഥ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നന്ദ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. നന്ദയുടെ ആരോപണത്തെ തുടർന്ന് അലോക്‌നാഥിന് താരസംഘടനയായ സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ (സിന്റ) കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സിനിമാടെലിവിഷൻ രംഗത്തെ ഏറ്റവും കഴിവുറ്റ, സംസ്‌കാര സമ്പന്നനായ നടൻ, എന്നാണ് അലോകിന്റെ പേരെടുത്തു പറയാതെ നന്ദ സൂചിപ്പിച്ചത്. പോസ്റ്റിലെ ചില പരാമർശങ്ങൾ അലോക് നാഥിനെ സംശയിക്കാനിടയാക്കി. ഐഎഎൻഎസ് വാർത്താ ഏജൻസിയോടാണ് അലോക് നാഥ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ വെളിപ്പെടുത്തിയത്.