aashiq

കൊച്ചി: സിനിമയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് ഉടനടി പരാതിപ്പെടുന്നതിനായി സംവിധായകൻ ആഷിഖ് അബു മുന്നോട്ട് വച്ച ആഭ്യന്തര സമിതി എന്ന നിർദ്ദേശത്തെ പരിഹസിച്ച് നടനും താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി സിദ്ധിഖ്.


ആഷിഖ് അബുവിന്റെ സിനിമകളിൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കിൽ അയാളുടെ ഷൂട്ടിംഗ് സെറ്റിൽ അത്തരം പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകുന്നത് കൊണ്ടായിരിക്കാം- സിദ്ധിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൊഴിൽ ചൂഷണങ്ങൾ ഉണ്ടാവാതിരിക്കാൻ ഇനി താൻ ചെയ്യുന്ന എല്ലാ സിനിമകളിലും ഒരു ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് ആഷിക് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.