മോഡലിംഗിൽ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ താരമാണ് ശ്രുതി മേനോൻ. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശ്രുതി, ഷെയ്‌ൻ നിഗം നായകനായ കിസ്‌മത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. മോഡലിംഗും അഭിനയവും മാത്രമല്ല താൻ നല്ലൊരു ഭക്ഷണ പ്രിയയാണെന്നു പറയുക കൂടിയാണ് താരം. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ശ്രുതി.