megan-and-harry

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ ഒന്നിനു പിറകെ ഒന്നായി സന്തോഷ വർത്തമാനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് നടന്ന യൂജിൻ രാജകുമാരിയുടെ വിവാഹത്തിനു പിന്നാലെയാണ് അടുത്ത വിശേഷം. മേയിൽ വിവാഹിതരായ ഹാരി രാജകുമാരനും മെഗൻ മെ‌ർക്കലും കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണത്രേ! മെഗൻ മെർക്കൽ ഗർഭിണിയാണെന്ന വാർത്ത ഇന്നലെയാണ് രാജകുടുംബം പുറത്തുവിട്ടത്. അടുത്ത വസന്തകാലത്തോടെ രാകുടുംബത്തിൽ പുതിയ അതിഥിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.