1. താരസംഘടനയായ അമ്മയുടെ പരാമർശത്തിന് മറുപടിയുമായി ഡബ്ല്യൂ.സി.സി അംഗം പാർവതി. അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല. ഡബ്ല്യൂ.സി.സിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് അമ്മ ശ്രമിക്കുന്നത്. സൈബർ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ് എന്ന് പറഞ്ഞ പാർവതി കെ.പി.എ.സി ലളിതയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും കൂട്ടച്ചേർത്തു. ജഗദീഷ് പറഞ്ഞതാണോ സിദ്ദീഖ് പറഞ്ഞതാണോ അമ്മയുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണം എന്നും പാർവതി
2. ആരെയും അകറ്റി നിർത്താനോ പറിച്ചെറിയാനോ അല്ല ഡബ്ല്യൂ.സി.സിയുടെ ശ്രമം. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ് എന്ന് അമ്മ വ്യക്തമാക്കണം. അതിന് ഉത്തരം കിട്ടാത്തത് കൊണ്ടാണ് പൊതു സമൂഹത്തിന് മുന്നലേക്ക് എത്തിയത് എന്നും പാർവതി. ആഷിഖ് അബു എടുത്തത് ധീരമായ നിലപാട് തന്നെ ആണ്. സ്ത്രീകൾക്ക് വേണ്ടി ഒരു സെൽ വേണം എന്ന് പറഞ്ഞ ആളെ പരിഹസിക്കുന്നവർ എങ്ങനെ ആണ് സ്ത്രീകളുടെ പ്രശ്നങ്ങളെ മനസിലാക്കുന്നത് എന്നും പാർവതിയുടെ ചോദ്യം
3. കേന്ദ്ര മന്ത്രി എം.ജെ. അക്ബറിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി മാദ്ധ്യമ പ്രവർത്തകർ. രാജിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, മോദി സർക്കാരിനെ വിമർശിച്ചും വെളിപ്പെടുത്തൽ നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ചും ട്വിറ്ററിൽ എത്തിയത് നിരവധി മാദ്ധ്യമ പ്രവർത്തകർ. ഇത്രയധികം ആരോപണം നേരിട്ടിട്ടും അക്ബർ മന്ത്രിയായി തുടരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ദി പ്രിന്റ് വെബ്‌സൈറ്റ് സ്ഥാപകൻ ശേഖർ ഗുപ്ത
4. അക്ബറിന്റെ അഹങ്കാരമാണ് പ്രകടം ആകുന്നതെന്ന് സുപ്രിം കോടതി അഭിഭാഷക കരുണാ നന്ദി. പത്തിലധികം സ്ത്രീകൾ ഒരു പോലെ കള്ളം പറയുന്നു, അതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എന്ന് വാദിക്കുന്ന അക്ബർ ഇന്ത്യയെ തന്നെ അപമാനിച്ചു എന്നായിരുന്നു മുതിർന്ന മാദ്ധ്യമ പ്രവർത്തക സാഗരിക ഘോഷിന്റെ പ്രതികരണം. അതിനിടെ, പീഡന ആരോപണം ഉന്നയിച്ച മാദ്ധ്യമപ്രവർത്തക പ്രിയ രമണിക്ക് എതിരെ അക്ബർ മാനനഷ്ടക്കേസ് നൽകി.
5. അക്ബറിന്റെ രാജി കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷം. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച ആരും തന്നെ പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ രാജിയെ പ്രതരോധിക്കുമ്പോൾ, അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാജി വച്ചില്ലെങ്കിൽ തിരിച്ചടിയാകും എന്നാണ് നിതിൻ ഗഡ്കരി അടക്കമുള്ള മറുഭാഗത്തിന്റെ വിലയിരുത്തൽ. ആരോപണത്തിൽ വസ്തുത ഉണ്ടെങ്കിൽ രാജിവച്ചാൽ മതി എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രിയുടെ ഓഫീസ്.
6. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ചയിൽ പങ്കെടുക്കും എന്ന് പന്തളം രാജ കുടുംബാംഗം ശശികുമാര വർമ്മ. ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന ചീത്തപ്പേര് മാറ്റും. ഭക്തരുടെ വികാരം ദേവസ്വം ബോർഡും സർക്കാരും മനസിലാക്കി തുടങ്ങി. ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചയിൽ പന്തളം രാജകുടുംബത്തിന്റെ നിർദ്ദേശം മുന്നോട്ട് വയ്ക്കും. നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ലെന്നും പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ.
7. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചർച്ച നടക്കുന്നത് നാളെ രാവിലെ 10 മണിക്ക്. ചർച്ചയ്ക്കായി തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, താഴ്മൺ കുടുംബം, യോഗ ക്ഷേമ സഭ എന്നിവരെ വിളിച്ചിട്ടുണ്ട് എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. യോഗത്തിൽ മണ്ഡലകാല ഒരുക്കങ്ങളും ചർച്ചയാകും. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ല എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്.
8. സ്ത്രീകൾക്കായി ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കില്ല. ശബരിമലയിൽ സ്ത്രീകൾ എത്തുന്നത് പ്രശസ്തിക്ക് വേണ്ട് എന്നും പദ്മകുമാർ. അതേസമയം, വിശ്വാസികൾക്ക് മലചവിട്ടാൻ സർക്കാർ സംരക്ഷണം നൽകും എന്ന് മന്ത്രി ഇ.പി ജയരാജൻ. എല്ലാ വിശ്വാസികൾക്കും മല ചവിട്ടാൻ അവകാശമുണ്ട് എന്നും ഇ.പി യുടെ പ്രതികരണം. എന്നാൽ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം പിണറായി സർക്കാർ ആണെന്ന് ബി.ജെ.പി അഖലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു.
9. ഡബ്ലിയു.സി.സി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി അമ്മ. മോഹൻലാലിന് എതിരെ നടിമാർ നടത്തുന്ന ആരോപണങ്ങൾ ബാലിശം എന്ന് നടൻ സിദ്ദീഖ്. നടിമാർ മോഹൻലാലിനെ അവഹേളിക്കാൻ ശ്രമിച്ചു. ദിലീപ് കഴിഞ്ഞ 10ന് രാജിക്കത്ത് നൽകിയിരുന്നു. അദ്ദേഹത്തെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ല. രാജിവച്ചവർ ക്ഷമ പറഞ്ഞാൽ സംഘടനയിൽ എടുക്കാമെന്ന് നടിമാർക്ക് കെ.പി.എ.സി ലളിതയുടെ ഇളവ്
10. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് എതിരെ നടപടി എടുക്കും. സംഘടനയെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. അമ്മയിൽ അധികാര വടംവലി ഇല്ല. പത്ത് നടിമാരുടെ ജല്പനങ്ങൾക്ക് അമ്മ മറുപടി പറയേണ്ടതില്ല. നടന്ന ചെറിയ സംഭവങ്ങൾ മറന്ന് എല്ലാവരും സംഘടനയലേക്ക് തിരികെ വരണം എന്നും പത്ര സമ്മേളനത്തിൽ മുതിർന്ന താരങ്ങൾ. മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ മമ്മൂട്ടയേയും മോഹൻലാലനേയും പറിച്ചെറിയാൻ ആകില്ലെന്നും വെല്ലുവിളി