republican-club

വാഷിംഗ്ടൺ: എബ്രഹാം ലിങ്കൺ, റൊണാൾഡ് റീഗൻ, റിച്ചാർഡ് നിക്സൺ എന്നിവർക്കൊപ്പം ഡൊണാൾഡ് ട്രംപും ചേർന്നൊരു സദസ് ! ഉണ്ടാകാൻ സാദ്ധ്യതയുള്ള പുകിലുകളെ കുറിച്ചോർത്ത് അതിശയിക്കേണ്ട. വൈറ്റ് ഹൗസിന്റെ ചുവരിൽ തൂങ്ങുന്ന ഒരു ചിത്രത്തിലാണ് അമേരിക്കയുടെ പ്രഗദ്‌ഭരായ മുൻ പ്രസിഡന്റുമാരും നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വട്ടമേശ ചർച്ച നടത്തുന്നത്. റിപ്പബ്ലിക്കൻ ക്ലബ് എന്ന പേരിൽ ആൻഡി തോമസ് എന്ന ചിത്രകാരനാണ് സാങ്കല്പികമായ ഈ ചിത്രം വരച്ചത്.

ഇൻഡിപ്പെൻഡന്റ് ജേണൽ റിവ്യൂ എഡിറ്റർ ജോഷ് ബില്ലിൻസണാണ് വൈറ്റ് ഹൗസിന്റെ ചുവരിൽ തൂങ്ങുന്ന കൗതുകമാർന്ന ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. അമേരിക്കൻ ചരിത്രത്തിലെ സുപ്രധാനമായ പല ഏടുകളും ആൻഡി തോമസ് ചിത്രങ്ങളാക്കി സൂക്ഷിച്ചിട്ടുണ്ട്. ഡെമോക്രാറ്രിക് പ്രസിഡന്റുമാരെ ഉൾക്കൊള്ളുന്ന സമാനമായ മറ്റൊരു ചിത്രവും ഇദ്ദേഹം വരച്ചിട്ടുണ്ട്.