syro

ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ്‌മേരീസ് സിറോ മലബാർ ദേവാലയത്തിൽ ഇടവകയുടെ മ ധ്യസ്ഥയായ കന്യകാ മറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു. ഷിക്കാഗോ സെന്റ്‌തോമസ് രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരുന്നു. ഫാ. സിയ പളളിത്തുരുത്തേൽ, ഫാ. ജോയി ചെങ്ങാളൻ, ഇടവക വികാരി ഫാ. ജോൺ മേലേപ്പുറം എന്നിവർ സഹകാർമികരായിരുന്നു.

ജപമാലയോടെയാണു ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് സപോൺസർമാർക്കൊപ്പമുളള ഒപ്പ മോറിസ് പ്രദക്ഷിണം. സ്‌പോൺസർമാരെ അവരോധിച്ച ശേഷമായിരുന്നു ലദീഞ്ഞും ബലിയർപ്പണവും. കത്തോലിക്കാ സഭയിൽ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രാധാന്യവുമാണ് തിരുനാൾ സന്ദേശത്തിൽ മാർ അങ്ങാടിയത്ത് പ്രഘോഷിച്ചത്. നമ്മുടെ വിശ്വാസ സംരക്ഷണത്തിനും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാണ് അനിവാര്യമെന്നു ബിഷപ്പ് ഓർമ്മിപ്പിച്ചു.

കുർബാനക്കു ശേഷം ഓൾഡ് ബെത്ത്‌പേജിലുളള ദേവാലയാങ്കണം ചുറ്റിയുളള പ്രദക്ഷിണവും ഉണ്ടായിരുന്നു. പത്തു ദിവസത്തെ കൊന്ത നമസ്‌കാരത്തിനു സമാപനം കുറിച്ചു കൊണ്ടുളള തിരുനാൾ മാതാവിനു വണക്കം അർപ്പിച്ചു സമാപിച്ചു.