kurien

വാഷിംഗ്ൺ/ന്യൂഡൽഹി : ഡൽഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ സുവിശേഷ കൺവെൻഷൻ ഈ മാസം 20, 21 തിയതികളിൽ നടക്കും. യു.എസ് സർക്കാരിന്റെ മുതിർന്ന ജീവനക്കാരനും യു.എസിലെ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ വടക്കുപടിഞ്ഞാറൻ ഇടവകയിലെ മുതിർന്ന പുരോഹിതനുമായ ഫാദർ അലക്സാണ്ടർ കുര്യൻ മുഖ്യപ്രഭാഷകനായിരിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. കൺവെൻഷൻ പൂർണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനക്ക് ശേഷം ക്രിസ്ത്യൻ പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസും നടക്കുന്നതാണ്.