gold
സ്വർണ വ്യാപാരം

കൊച്ചി: പ്രളയത്തിന്റെ മറപിടിച്ച്, പഴയ വാറ്റ് കുടിശികയുടെ പേരിൽ സ്വർണ വ്യാപാരികളെ പീഡിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) മുൻ സംസ്ഥാന പ്രസിഡന്റ് ബി. ഗിരിരാജൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ നാശനഷ്‌ടമുണ്ടായ സ്വർണ വ്യാപാരികൾക്ക് ധനസഹായം നൽകുന്ന ചടങ്ങ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൂടുതൽ സഹായം നൽകിയത് സ്വർണ വ്യാപാരികളാണ്. സർക്കാർ പ്രഖ്യാപിക്കുന്ന പട്ടികയിൽ നിന്ന് 100 വീടുകൾ നിർമ്മിച്ച് നൽകാനും തീരുമാനിച്ചിട്ടുണ്ട്. വികസന പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരിക്ക് വസ്‌തുവിന് തുല്യ നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എസ്. അബ്‌ദുൾ നാസർ, ഇ.കെ. നസീർബാബു, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്‌ണദാസ് തുടങ്ങിയവർ സംബന്ധിച്ചു.