ഭർത്താവിന്റെ സംശയരോഗം മാറ്റാൻ ഭാര്യ മാനസിക ചികിത്സാ കേന്ദ്രത്തിൽ എത്തുന്ന കഥയാണ് ഓ മൈ ഗോഡിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ചിത്രീകരിച്ചിരിക്കുന്നത്. സംശയ രോഗത്തിന് ചികിത്സിക്കാൻ എത്തുന്ന ഭർത്താവിനെ മാനസിക കേന്ദ്രത്തിലെ രോഗി ഉപദ്രവിച്ചാൽ എങ്ങനെയിരിക്കും? ഈ സന്ദർഭത്തിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത എപ്പിസോഡ് കാണേണ്ട കാഴ്ച തന്നെയാണ്. സാബു പ്ലാങ്കവിളയും ഫ്രാൻസിസ് അമ്പലമുക്കുമാണ് അവതാരകരായി സാഹചര്യം കൈകാര്യം ചെയ്യുന്നത്. പ്രദീപ് മരുതത്തൂരാണ് പരിപാടിയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
വീഡിയോ