ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊരു വമ്പൻ പ്രോജക്ടുമായി വരുന്നു. ഡിയാഗോ ഗാർസിയ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മത്സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ അധീ നതയിലുള്ള പവിഴദ്വീപാണ് ഡിയാഗോ ഗാർസിയ.
കേരളത്തിൽ നടന്നൊരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം തന്റെയും നിവിന്റെയും സ്വപ്നമാണെന്നും വിദേശത്തുനിന്നുള്ള അണിയറ പ്രവർത്തകരായിരിക്കും ഇതിൽ പങ്കെടുക്കുകയെന്നും റോഷൻ ആൻഡ്രൂസ് അറിയിച്ചു.
റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ തിരക്കഥ പൂർണമായാലേ ചിത്രീകരണ തീയതി തീരുമാനിക്കൂ. മുമ്പ് കമലഹാസനോടൊപ്പം കടൽ പശ്ചാത്തലുള്ള ഒരു സിനിമ റോഷൻ ആൻഡ്രൂസ് പ്ളാൻ ചെയ്തിരുന്നു. നിവിനുമൊത്തുള്ള ഡിയാഗോ ഗാർസിയ ആ കഥയാണോയെന്ന് വ്യക്തമല്ല.
കായംകുളം കൊച്ചുണ്ണിയെ ക്കാൾ വലിയ കാൻവാസിലായിരിക്കും ഡിയാഗോ ഗാർസിയ ഒരുക്കുന്നതെന്നും തങ്ങളുടെ വരും തലമുറയ്ക്ക് അഭിമാനത്തോടെ ഒാർക്കാവുന്ന ഒരു സിനിമയൊ രുക്കാനാണ് ശ്രമമെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.