കോഴിക്കോട് : കോഴിക്കോടിന്റെ സംസ്‌കാരത്തിനൊപ്പം ഇഴുകി ചേർന്ന കല്ലായിപ്പുഴയെ സംരക്ഷിക്കാൻ കളക്ടർ മുൻ കൈ എടുത്ത് നടപടികൾ ആരംഭിച്ചു. നൂറ്റാണ്ടുകളുടെ പെരുമയുള്ള മരവ്യവസായമാണ് കല്ലായിപുഴയെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. എന്നാൽ വനനിയമങ്ങൾ ശക്തമായതോടെ ഇവിടെ മരവ്യവസായം തളരുകയും, കല്ലായിപ്പുഴയിൽ കൈയ്യേറ്റവും മലിനീകരണവും ശക്തമാവുകയും ചെയ്തു. കല്ലായി പുഴ സംരക്ഷണത്തിനായി ജണ്ഡകെട്ടിയുള്ള നടപടികളാണ് ആദ്യം കോഴിക്കോട് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. ഇതിനായി പുഴ അളന്ന് സർവ്വേക്കല്ലുകൾ സ്ഥാപിച്ചിരുന്നു, ഈ പഠനത്തിൽ 25 ഏക്കറോളം ഭൂമി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു.
കല്ലായി പുഴയുടെ സംരക്ഷണത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമായിരിക്കുകയാണ്. ഈ പ്രവർത്തികൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്. സബ് കലക്ടർ വി. വിഘ്‌നേശ്വരി ഐ.എ.എസും, തഹസിൽദാർ (എൽ. ആർ) ഇ. അനിത കുമാരി ഉൾപ്പെടെയുള്ള റവന്യൂ സംഘവുമാണ്.