തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ കുരുക്കാൻ വീണ്ടും സരിതയുടെ നീക്കം. ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിക്കെതിരെയും കെ.സി വേണുഗോപാലിനുമെതിരെയും കേസെടുക്കാൻ സരിത വീണ്ടും പരാതി നൽകി. നിലവിലെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പുതിയ പരാതി നൽകാൻ സരിത ഒരുങ്ങുന്നത്. ബലാത്സംഗം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി അനിൽ കാന്തിനാണ് സരിത പരാതി നൽകിയിരിക്കുന്നത്.
നേരത്തെ സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നിയമപരമായി അത് നലിനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. പല സമയത്തും വ്യത്യസ്ത സ്ഥലങ്ങളിലും നടന്ന കുറ്റങ്ങളിൽ ഒറ്റ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതി നൽകാൻ തീരുമാനിച്ചത്.