kerala-police

പൊലീസിന്റെ വാഹന പരിശോധനയെ പിഴ ഈടാക്കി സർക്കാർ ഖജനാവ് നിറയ്ക്കാനുള്ള ഉപാധി എന്ന മട്ടിൽ കാണുന്നവരാണ് അധികവും, അത് പോലെ തന്നെ പിഴയിൽ നിന്നും ഒഴികഴിവുകൾ പറഞ്ഞ് തടി തപ്പാൻ ശ്രമിക്കുന്നവരും ധാരാളമുണ്ട്. അത്തരക്കാരെ ബോധവാൻമാരാക്കാൻ വേണ്ടി കേരള പൊലീസീന് പറയാനുള്ളത് ഇത് മാത്രമാണ്. വാഹനപരിശോധനയിലൂടെ നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് പോലീസ് നിർവഹിക്കുന്നത്.
ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കില്ല.

ഇതോടൊപ്പം സാധാരണയായി ഹെൽമറ്റ് പരിശോധനയിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കേൾക്കേണ്ടി വരുന്ന ഒഴികഴിവുകളും ഫേസ്ബുക്ക് പേജിൽ പൊലീസ് ലിസ്റ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

എന്നാൽ ഇവരോടൊക്കെ കേരള പൊലീസിന് പറയുവാനുളളത് ഇത്രമാത്രം,
ഓർക്കുക ! ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കില്ല.
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം...