മാറിൽ കാണുന്ന വ്യത്യാസങ്ങളിലും മുഴകളിലും 80 ശതമാനവും കാൻസർ അല്ല. അതിനാൽത്തന്നെ തടിപ്പോ മുഴയോ അനുഭവപ്പെട്ടാൽ പേടിയും വെപ്രാളവും ഡോക്ടറെ സമീപിക്കാനുള്ള വിമുഖതയും പാടില്ല.
തടിപ്പോ മുഴയോ അല്ലാതെയും ബ്രെസ്റ്റ് കാൻസർ കാണപ്പെടുന്നു.മുലഞെട്ടുകൾ അടുത്തകാലത്തായി ഉൾവലിഞ്ഞുകാണുക, (ചിലരുടെ മുലഞെട്ടുകൾ ചെറുപ്പത്തിലേ ഉൾവലിഞ്ഞത് ആയിരിക്കും) മുലക്കണ്ണുകളിലൂടെ രക്തം കലർന്നതോ, അല്ലാത്തതോ ആയ സ്രവം, വലിപ്പ വ്യത്യാസം, നിറ വ്യത്യാസം, കക്ഷങ്ങളിലെ മുഴകൾ എന്നിവയും പരിശോധനകളിലൂടെ കാൻസർ അല്ല എന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
മറ്റ് പല കാരണങ്ങളാലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകാം.
ഡോക്ടറുടെ പരിശോധന മൂന്ന് വിധത്തിൽ ആയിരിക്കും
1. Clinical Exam- രോഗവിവരം വിശദമായി മനസിലാക്കി, കൈകൊണ്ട് മാറുകളും കക്ഷവും പരിശോധിക്കുക.
2. Radiological Exam- മാറിന്റെ അൾട്രാസൗണ്ട് സ്‌കാൻ, ബാമോഗ്രം അല്ലെങ്കിൽ എം.ആർ.ഐ തുടങ്ങിയ പരിശോധന.
രോഗിയുടെ പ്രായവും, രോഗത്തിന്റെ തീവ്രതയും മനസിലാക്കി ഇതിൽ ഏത് പരിശോധന വേണം എന്ന് ഡോക്ടർ തീരുമാനിക്കും.
3. Tissue Diagnosis- True Cut Biopsy, Exvisim Biopsy എന്നീ പരിശോധനകൾ
മേല്പറഞ്ഞ മൂന്ന് തരം പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.
സ്തനാർബുദം കണ്ടുപിടിക്കുന്ന അവസരത്തിൽ 4 സ്റ്റേജുകളായിട്ടാണ് വേർതിരിച്ചിട്ടുള്ളത്. 34 സ്റ്റേജുകളിലുള്ള രോഗികളുടെ ജീവിത ദൈർഘ്യം 5 മുതൽ 10 വരെ പരിമിതമായേക്കാം.
എന്നാൽ ഒന്നും രണ്ടും സ്റ്റേജിൽ ഉള്ളവർക്ക് കാൻസർ മുഖേനയുള്ള ജീവിതദൈർഘ്യ പരിമിതി ഇല്ല. അതായത് ആരംഭത്തിൽ കണ്ടുപിടിച്ചാൽ മരണകാരണമാകുന്നില്ല എന്നു മാത്രമല്ല ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്നു.
ഡോ. എസ്. പ്രമീളാദേവി
കൺസൽട്ടന്റ് സർജൻ
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 4077888