സൈസ് സീറോയ്ക്ക് പേരുകേട്ട നടി ഇലിയാന ഡിക്രൂസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിവാഹശേഷം തടി വച്ച ഇലിയാനയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഓസ്‌ട്രേലിയൻ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ആൻഡ്രൂ നീബോണിനെ വിവാഹം കഴിച്ച ശേഷം സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. സൈസ് സിറോയിൽ തിളങ്ങിയിരുന്നു പല നടിമാരും വിവാഹം ശേഷം അവരുടെ ആകാരഭംഗി നഷ്ടപ്പെട്ട് പിന്നീടൊരു തിരിച്ചു വരവിന് പറ്റാതെ കഷ്ടപ്പെടുന്നുണ്ട്. അവരുടെ കൂട്ടത്തിലാകുമോ ഇലിയാനയെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.