മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ട്രെയിലറിനു പിന്നാലെ ചിത്രത്തിന്റെ ഒറിജിനൽ പോസ്റ്ററും എത്തി. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും ഉൾപ്പെടുത്തിയുള്ള ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. . മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് തുടങ്ങിയവരാണ് പോസ്റ്ററിൽ ഉള്ളത്.
അതിനിടയിൽ ഒടിയന്റെ ട്രെയിലർ ചോർന്നതും വലിയ വാർത്തയായിരുന്നു. ട്രെയിലർ റിലീസ് നിശ്ചയിച്ചതിന്റെ തലേദിവസമാണ് ഇത് ഇന്റർനെറ്റിൽ പ്രചരിച്ചത്. ഇതേതുടർന്ന് മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു.വി.എ.ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഹരികൃഷ്ണനാണ് 'ഒടിയൻ' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ 'ഒടിയനാ'യെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, നന്ദു, കൈലാസ്, സന അൽത്താഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്. ചിത്രം ഡിസംബർ 14ന് തിയേറ്ററുകളിലെത്തും.