കർവാന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടർ. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരമായാണ് ദുൽഖർ അഭിനയിക്കുന്നത്. ക്രിക്കറ്റ് താരമാകാൻ കഠിന പരിശീലനത്തിലാണത്രേ ദുൽഖർ. സംവിധായകൻ സജി സുരേന്ദ്രനാണ് പരിശീലന ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ടീം ഇന്ത്യയുടെ ക്യാപ്ടനാകാൻ വേണ്ടി കഴിഞ്ഞ നാല് ദിവസമായി ദുൽഖർ കഠിനാധ്വാനത്തിലാണെന്നും സജി സുരേന്ദ്രൻ പറയുന്നു.മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിൽ ദുൽഖറിന് കഠിന പരിശീലനം നൽകിയത്. സോനം കപൂറാണ് സോയ ഫാക്ടറിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.