പിറന്നാൾ ദിനത്തിൽ നടൻ പൃഥ്വിരാജിന് ഗംഭീര സമ്മാനമൊരുക്കി സൂപ്പർതാരം മോഹൻലാലും ലൂസിഫർ ടീമും. ലൂസിഫർ സിനിമയിലെ ഓരോ ക്രൂ മെമ്പേഴ്‌സും രാജുവിന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ് വീഡിയോയ്‌ക്ക് ഇൻട്രൊഡക്ഷൻ നൽകിയിരിക്കുന്നത്. തുടർന്ന് തിരക്കഥാകൃത്ത് മുരളി ഗോപി, കാമറാമാൻ സുജിത്ത് വാസുദേവ് തുടങ്ങിയ ലൂസിഫറിന്റെ അണിയറ പ്രവർത്തകരെല്ലാം രാജുവിന് ആശംസ നേരുകയാണ്. ഒടുവിൽ മോഹൻലാലുമെത്തുന്നു. താനുൾപ്പെടുന്ന ലൂസിഫർ ടീമംഗങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ രാജുവിന് പിറന്നാൾ ആശംസകൾ നേരുന്നു എന്നാണ് മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ പറയുന്നുത്.