പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ നിലയ്ക്കലിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീ മരത്തിൽ കയറിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
അതേസമയം, പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ എ.ഡി.ജി.പി അനിൽ കാന്ത് നിലയ്ക്കലിലേക്ക് തിരിച്ചു. ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കൂടാതെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടു. 2 ബറ്റാലിയൻ വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ കൂടുതൽ പൊലീസ് സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്തെ സംഘർഷം തടയുന്നതിന് ആവശ്യമായ പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത പൊലീസിനെ പമ്പയിൽ എത്തിക്കാൻ തീരുമാനിച്ചത്.