sidhique-dileep

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നൽകിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങൾ നഷ്‌ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്നും, അവസരങ്ങൾ ഇല്ലാതാക്കുന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് ദിലീപിനോട് ചോദിച്ചെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്ന മറപടിയാണ് തനിക്ക് ലഭിച്ചതെന്ന് സിദ്ദിഖ് മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞതിന് നേരെ വിപരീതമാണ് സിദ്ദിഖിന്റെ മൊഴിയിൽ നിന്ന് പുറത്തുവരുന്നത്.ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്നായിരുന്നു ഇന്നലെ സിദ്ദിഖ് മാദ്ധ്യമങ്ങളിൽ ആവർത്തിച്ചത്. എന്നാൽ മൊഴിയുടെ കാര്യം മറച്ചു വയ്‌ക്കുകയും ചെയ്‌തു.