മൈസൂർ: കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഴുവയസുകാരനെ അമ്മ കൊന്നു. മൈസൂറിനുസമീപത്തായിരുന്നു സംഭവം. മുപ്പത്തൊന്നുകാരിയാണ് പിടിയിലായത്. ഇവരുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്.
ഇൗ മാസം ആറിനാണ് കുട്ടിയെ കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങൾക്കുശേഷം പ്രദേശത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കിടപ്പറയിൽ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് കൊലയ്ക്കുകാരണമെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കൊലയ്ക്കുവേണ്ട ഒത്താശകൾ ചെയ്തതിനാണ് കാമുകനെ അറസ്റ്റുചെയ്തത്.