നടൻ അലൻസിയർ ലേ ലോപ്പസിനെതിരെ ഗുരുതര ലൈംഗിക അതിക്രമം ഉന്നയിച്ചത് നടി ദിവ്യ ഗോപിനാഥ്. ആഭാസം, അയാൾ ശശി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദിവ്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിവ്യ വെളിപ്പെടുത്തൽ നടത്തിയത്.
ദിവ്യ പറയുന്നു:
ഒരു പെൺകുട്ടി അവൾക്കുണ്ടായ സത്യമായ അനുഭവങ്ങൾ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാൻ ശ്രമിക്കുമ്പോൾ, അത് പേര് പറയാതെ എഴുതി കുറ്റം പറയാൻ ശ്രമിക്കുന്ന ആളുകളുണ്ട്. അവൾക്ക് എന്ത് പിന്തുണയാണ് വിമർശകർ കൊടുക്കുക. അവൾ തരണം ചെയ്ത ആ അനുഭവത്തെ ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ?. സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുന്ന ഫീൽഡിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പിന്നീടാണ് അവൾക്ക് പറയാൻ തോന്നുന്നതെങ്കിൽ അതിൽ എന്താണ് പ്രശ്നം. നീ അതിന് നിന്ന് കൊടുത്തിട്ടല്ലേ എന്നൊക്കെ പറയുന്നവരോട് എനിക്കൊന്നും പറയാനില്ല. ഞാൻ എം.കോം കഴിഞ്ഞയാളാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താൽപര്യമുണ്ടായിരുന്നു. അതിനോട് എനിക്ക് ആത്മബന്ധമാണ്. എനിക്ക് സന്തോഷം കിട്ടുന്ന ഫീൽഡായതു കൊണ്ടാണ് ഞാൻ സിനിമാരംഗത്തുതന്നെ ഉറച്ച് നിൽക്കുന്നത്. മറ്റൊരു ജോലിയിലും ഇത്ര സന്തോഷം എനിക്ക് കിട്ടിയിട്ടില്ല. അലൻസിയർ ലേ ലോപ്പസിനെ കുറിച്ചാണ് ഞാൻ പേര് പറയാതെ എഴുതിയത്. ഇപ്പോൾ ഇത് തുറന്നെഴുതാനും കാരണമുണ്ട്.
അലൻസിയർ മറ്റൊരു സെറ്റിൽ പോയി പെൺകുട്ടികളെയെല്ലാം അയാൾ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നതായി അറിഞ്ഞു. അത് കേട്ടഒരാൾ ആഭാസത്തിലെ സംവിധായകനോട് അവിടെ ഭയങ്കര പൊളിയായിരുന്നെന്ന് കേട്ടല്ലോ, പെൺകുട്ടികളെല്ലാം അലൻസിയറേട്ടനൊപ്പമായിരുന്നല്ലോ എന്നൊക്കെ കേട്ടല്ലോ എന്നും പറഞ്ഞു. ഇത് അറിഞ്ഞപ്പോൾ ഞാൻ അയാളെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. എന്നോട് അയാൾ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു.ഇൻസൾട്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾഅലൻസിയർ എന്ന നടനെ ഞാൻ വിശ്വസിച്ചു. പ്രായത്തേയും ബഹുമാനിച്ചു. എന്നാൽ സിനിമയിൽ തനിക്ക് ലഭിച്ച പരിഗണനയും അലൻസിയറിന് കിട്ടിയ പരിഗണനയും കണ്ടിട്ട് എന്നെപ്പോലൊരു തുടക്കക്കാരി ഞാൻ അംഗമല്ലാത്ത സംഘടനയിൽ പരാതി പറഞ്ഞാൽ അവർ അത് കേൾക്കും എന്നെനിക്ക് വിശ്വാസമില്ലായിരുന്നു, അത് തന്റെ മുന്നിലുള്ള അനുഭവം കണ്ട് എനിക്ക് തോന്നിയതാണ്. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഇത്രയും ക്രൂരനും വൃത്തികെട്ടവനുമായ ആളെയാണോ ഞാൻ വിശ്വസിച്ചതെന്ന് എനിക്ക് തോന്നിയത്. അപ്പോഴേക്കും മീ ടൂ കാന്പെയിൻ ശക്തമായിരുന്നു. ഇതോടെയാണ് എനിക്കുണ്ടായ സംഭവം വെളിപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്ന് തിരിച്ചറിഞ്ഞത്. കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ല്യു.സി.സി അംഗങ്ങളുമായി ഞാൻ സംസാരിച്ചിരുന്നു. അപ്പോൾ അവർ ചോദിച്ചത് അലൻസിയറിനെ നേരിട്ട് കണ്ട് കാര്യങ്ങൾ തീർപ്പാക്കിയാൽ മതിയോ എന്നാണ്. അങ്ങനെ മതിയായിരുന്നു എന്ന് ഞാൻ പറഞ്ഞു. പക്ഷേ മറ്റ് സ്ത്രീകളേയും ഇങ്ങനെ ഉപദ്രവിക്കുന്നുണ്ട്. സമൂഹത്തിലിറങ്ങി ഒരുപാട് കാര്യങ്ങൾക്കായി പ്രതികരിക്കുന്നയാളുടെ മുഖംമൂടി അണിയുന്ന അലൻസിയറുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരണം. അയാളുടെ സിനിമകൾ ഇല്ലാതാക്കാനോ ജീവിതം തകർക്കാനോ എനിക്ക് ഉദ്ദേശമില്ല. പക്ഷേ, എനിക്കുണ്ടായ മനോവിഷമം എന്താണെന്ന് അറിയിക്കണമെന്നുണ്ടായിരുന്നു. അതിനാലാണ് എഴുതിയത്. ഇത് ഒരാളുടെ പ്രശ്നം മാത്രമല്ല. നാളെ നിങ്ങളുടെ ആർക്കെങ്കിലുമൊക്കെ ഇത്തരമൊരു ദുരനുഭവം ഉണ്ടായേക്കാം.
ദിവ്യ ഇന്നലെ വെളിപ്പെടുത്തിയത് ഇങ്ങനെ:
തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി കീഴ്പ്പെടുത്താൻ ശ്രമിച്ചതായി ഇന്നലെയാണ് 'ഇന്ത്യാ പ്രൊട്ടസ്റ്റ്' എന്ന വെബ്‌സൈറ്റിലൂടെ മീ ടൂ കാമ്പെയിനിന്റെ ഭാഗമായി ദിവ്യ ആരോപിച്ചത്.
'തന്റെ നാലാമത്തെ ചിത്രത്തിലാണ് ആദ്യമായി അലൻസിയർക്കൊപ്പം പ്രവർത്തിച്ചത്. നാലുതവണ മോശം അനുഭവം ഉണ്ടായി. ആദ്യ സംഭവം ഊണുമേശയ്ക്കരികിൽവച്ച് ഒരു താരം സ്ത്രീകളോടെങ്ങനെ പെരുമാറുന്നുവെന്ന് അശ്ളീല ചുവയോടെ വിവരിക്കുന്നതിനിടയിൽ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. പിന്നൊരിക്കൽ വേറൊരു നടിക്കൊപ്പം മുറിയിലേക്ക് ഇടിച്ചു കയറി വന്ന് നമ്മുടെ ശരീരത്തെ അറിയണം എന്ന് ഉപദേശിച്ചു. മറ്റൊരിക്കൽ ആർത്തവ സമയത്ത് മുറിയിൽ വിശ്രമിക്കുമ്പോൾ മദ്യപിച്ചെത്തിയ അലൻസിയർ വാതിലിൽ തൊഴിക്കുകയും മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്‌ത് കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. പലപ്പോഴും മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിച്ചു. ഒരിക്കൽ മുറിയിലേക്ക് ബലമായി കയറി ഉറങ്ങിക്കിടന്ന തനിക്കൊപ്പം കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചതായും നടി ആരോപിച്ചു.
നെതിരെ മീ ടു ആരോപണം വെളിപ്പെടുത്തിയത് നടി ദിവ്യ ഗോപിനാഥ്. ദിവ്യ തന്നെയാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ പേര് വെളിപ്പെടുത്താത്ത ഒരു നടി അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ നടി താൻ തന്നെയാണെന്നും ദിവ്യ പറഞ്ഞു. ഈ വർഷം റിലീസ് ചെയ്ത ആഭാസം എന്ന സിനിമയിൽ അലൻസിയറിനൊപ്പം നടി പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. എനിക്ക് അത് മതിയായിരുന്നു. എന്നാൽ മറ്റുള്ളവരെ ഇനിയും അയാൾ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.